സ്കൂളുകളിൽ എല്ലാ മാസവും ക്ളാസ് പരീക്ഷ

Tuesday 08 July 2025 12:00 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയ്‌ക്കുള്ള ഏകീകൃത ചോദ്യപേപ്പർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തയ്യാറാക്കും. ആവശ്യമുള്ള കുട്ടികൾക്ക് പഠന പിന്തുണ നൽകുമെന്നും, സമഗ്രഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തി മന്ത്രി

പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ നേട്ടം പത്തിന് എല്ലാ സ്‌കൂളുകളിലും വിജയാഹ്ലാദദിനമായി ആഘോഷിക്കും. സ്‌പെഷ്യൽ അസംബ്ലിയും ഉണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ പൊതു സ്ഥലംമാറ്റ നടപടികൾ ഓൺലൈനായി നടത്തുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു. അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ പകർപ്പ് വിദ്യാർത്ഥികൾക്കും നൽകും. ഡി.ഡി, എ.ഇ.ഒ, ഡി.ഇ.ഒ, എന്നിവർ കൃത്യമായ ഇടവേളകളിൽ സ്‌കൂളുകൾ സന്ദർശിക്കും. ഭിന്നശേഷി നിയമനം അടക്കമുള്ള ഫയലുകളിന്മേൽ കാലതാമസം വരുത്തരുതെന്ന് മന്ത്രി നിർദേശിച്ചു. 31ന് മുമ്പ് ഡി.ഡി, എ.ഇ.ഒ, ഡി.ഇ.ഒ തലത്തിലുള്ള നിയമകുരുക്കുകളില്ലാത്ത പെൻഡിംഗ് ഫയലുകൾ തീർപ്പാക്കണം.എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ പര്യാപ്തമായ ഫ്രണ്ട് ഓഫീസ് ഉണ്ടായിരിക്കണം. സ്‌കൂളുകളിൽ ഓഗസ്റ്റ് 15 നകം സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൻ നിർബന്ധമായും ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും​ ​:​ ​മ​ന്ത്രിശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​നും​ ​പ്രാ​ഥ​മി​ക​ ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കാ​നും​ ​അ​ദ്ധ്യാ​പ​ക​രെ​ ​പ്രാ​പ്ത​രാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​ആ​ദ്യ​ഘ​ട്ട​മാ​യി​ ​മൂ​വാ​യി​രം​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ആ​രോ​ഗ്യ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​റു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം,​ ​ഡി​ജി​റ്റ​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​കു​ട്ടി​ക​ളെ​ ​മോ​ചി​പ്പി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം. പ​രി​ഷ്‌​ക​രി​ച്ച​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​മെ​നു​ ​സ്‌​കൂ​ൾ​ ​നോ​ട്ടീ​സ് ​ബോ​ർ​ഡു​ക​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ലൂ​ടെ​ ​അ​ടി​സ്ഥാ​ന​ശാ​സ്ത്രം,​ ​സാ​മൂ​ഹ്യ​ശാ​സ്ത്രം,​ ​മ​ല​യാ​ളം,​ ​ഉ​റു​ദു​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ല​ഹ​രി​യു​ടെ​ ​ദൂ​ഷ്യ​വ​ശ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ 2026​ ​ജ​നു​വ​രി​ 30​ ​വ​രെ​ ​നീ​ളു​ന്ന​ ​ഒ​രു​ ​ല​ഹ​രി​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ ​ക​ല​ണ്ട​ർ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ,​ ​ശാ​സ്‌​ത്രോ​ത്സ​വ​ ​മാ​നു​വ​ലു​ക​ൾ​ ​പ​രി​ഷ്‌​ക​രി​ച്ച​തു​ ​പോ​ലെ​ ​കാ​യി​കോ​ത്സ​വ​ ​മാ​നു​വ​ലും​ ​പ​രി​ഷ്‌​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​അ​റി​യി​ച്ചു.