ഗുരുപൗർണമി ആഘോഷം
Tuesday 08 July 2025 12:59 AM IST
പത്തനംതിട്ട : ഋഷിജ്ഞാന സാധനാലയത്തിലെ ഗുരു പൗർണമി ആഘോഷം 10ന് വിവിധ പരിപാടികളോടെ നടക്കും. വിവിധ ജില്ലാ സത്സംഗസമിതികളുടെയും പത്തനംതിട്ട ശ്രീ ശാന്താനന്ദ വിദ്യാമന്ദിറിന്റെയും സഹകരണത്തോടെ നടത്തുന്ന ചടങ്ങിൽ സ്വാമി ശാന്താനന്ദഗിരി പങ്കെടുക്കും. രാവിലെ 6.30ന് ഗണപതി ഹവനം, 9.30ന് ഗുരുപാദപൂജ. മാതാ ജ്ഞാനഭിനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും. ഭക്തിഗാനർച്ചന, അദ്ധ്യാത്മിക പ്രഭാഷണങ്ങൾ, മഹാപ്രസാദം എന്നിവ നടക്കും. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേരും.