സി.ഐ.ടി.യു പ്രതിഷേധിച്ചു

Tuesday 08 July 2025 12:22 AM IST

പത്തനംതിട്ട: ഓണക്കാലത്തെ അരി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെയും എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് -ബി. ജെ .പി നീക്കങ്ങൾക്കെതിരെയും സി.ഐ.ടി യു പത്തനംതിട്ട ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. ജില്ലാ ജോ. സെക്രട്ടറി കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സക്കീർ അലങ്കാരത്ത് അദ്ധ്യക്ഷതക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ, ജോ.സെക്രട്ടറി ജി.ഗിരീഷ് കുമാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ജെ. രവി, ടി.പി.രാജേന്ദ്രൻ ഏരിയ നേതാക്കളായ അബ്ദുൾ മനാഫ്,നെൽസൺ, ടി.പി.ശശാങ്കൻ വിഷ്ണു, ഷാജി എന്നിവർ സംസാരിച്ചു.