അഷ്ടമംഗലം ശാഖയിൽ ബാലജനവേദി ക്ലാസ്
Tuesday 08 July 2025 12:59 AM IST
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ അഷ്ടമംഗലം 3447-ാം നമ്പർ ശാഖയിൽ ബാലജനവേദി ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ കൗൺസിലറും പുനലൂർ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപകനുമായ ബൈജു ഗോപിനാഥ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.സജു അദ്ധ്യക്ഷനായി. സെക്രട്ടറി ഷീജാ സുരേഷ്, വാർഡ് കൗൺസിലർ കെ.കനകമ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശാഖാ ഭാരവാഹികളായ ബിജു, എസ്. സുധിൻ, സന്തോഷ്, വിനിത രാജേഷ്, ജിജിത, ബിനു, രേഖ എന്നിവരും ബാലജനവേദി ഭാരവാഹികളായ അമൃതാഞ്ജലി, കാർത്തിക ബിജു, അഭിഷേക് രാജേഷ്, അരുൺ ദേവ്, കാളിദാസ്, അശ്വിൻ അജികുമാർ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.