അഞ്ച് വർഷത്തോളമായി ലോട്ടറി എടുക്കൽ, ഒടുവിൽ ബിജുമോനെയും തേടിയെത്തി ഭാഗ്യം
Tuesday 17 September 2019 11:40 AM IST
കോട്ടയം: അഞ്ച് വർഷത്തോളമായി ലോട്ടറി എടുക്കുന്ന ചെത്തുതൊഴിലാളിയെ തേടി പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. കോട്ടയം പാമ്പാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോനെയാണ് 70 ലക്ഷം രൂപയുടെ സമ്മാനം തേടിയെത്തിയത്. അഞ്ച് വർഷത്തോളമായി ലോട്ടറിയെടുക്കുന്ന ബിജുമോൻ വാങ്ങിയ എല്ലാ ലോട്ടറിയും വീട്ടിൽ സുക്ഷിക്കുമായിരുന്നു.
വീട്ടിലേക്കു വഴിക്കുൾപ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തിൽ നിൽക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. ചെത്തുതോഴിലിന് ശേഷം കാളച്ചന്ത ജംഗ്ഷനിൽ ഓട്ടോഡ്രൈവറുടെ ജോലിയും ബിജുമോൻ ചെയ്തിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് കോർപറേഷൻ ബാങ്ക് പാമ്പാടി ശാഖയിൽ ഏൽപിച്ചു. പ്രീതിയാണ് ഭാര്യ. മക്കൾ. അക്ഷയ, അശ്വിൻ.