വീണാ ജോർജിന്റെ രാജിക്കായി കോൺഗ്രസ് പ്രതിഷേധം
കൊല്ലം: കോട്ടയം മെഡി. ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അജിത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണ പിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി. ലിസ്റ്റൺ, കവിരാജൻ, അൻസിൽ സുബൈർ എന്നിവർ സംസാരിച്ചു. നാസുമുദ്ദീൻ കൂട്ടിക്കട, ജോസഫ് റാഫേൽ, അരുൺ മയ്യനാട്, സോഫിയ, കുട്ടപ്പൻ കൂട്ടിക്കട, ജിഷ്‌ണു, വഹാബ്, ഷാനവാസ്, ഷൈബാൻ, ഷാനവാസ് ഖാൻ, സംഗീത് മയ്യനാട്, ആതിര രഞ്ജു, ലതിക അജയൻ, സലാം, സിദ്ധാർത്ഥൻ, ലളിത, നിസാമുദ്ദീൻ, ദിനേശ് എന്നിവർ നേതൃത്വം നൽകി