ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും
Tuesday 08 July 2025 12:44 AM IST
ചവറ: തേവലക്കര കൃഷി ഭവനിൽ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം എസ്.സോമൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.എസ്.ബിന്ദുമോൾ , പി.ഫിലിപ്പ്, ജനപ്രതിനിധികളായ ജി. അനിൽകുമാർ, എസ്. പ്രസന്നകുമാരി, ബി.രാധാമണി, എസ്.ഷാനവാസ്, ലളിത ഷാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സോണൽ സലീം എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സജു സ്വാഗതവും ഫാൻസി നാസർ നന്ദിയും പറഞ്ഞു. യോഗത്തിൽ ഇൻഷ്വറൻസ് പദ്ധതി വിശദീകരണം സാജിത് നൽകി.