ബി.ജെ.പി ചടയമംഗലം മണ്ഡലം നേതൃയോഗം

Tuesday 08 July 2025 12:45 AM IST

കൊല്ലാം : "വികസിത കേരളം എല്ലാവർക്കും വേണ്ടി എല്ലാവർക്കും ഒപ്പം" എന്ന സന്ദേശമുയർത്തിക്കൊണ്ടുള്ള ബി.ജെ.പി. ചടയമംഗലം മണ്ഡലം നേതൃയോഗം ചടയമംഗലം ശ്രീപത്മം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചെറുവക്കൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയ്ക്കൽ സോമൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കുരിയോട് മഞ്ചേഷ്, സിനു ഇളമാട്, ട്രഷറർ എം.ഹരികുമാർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി എ.വി.ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ ഒരുക്കങ്ങൾ, വാർഡ് ഇൻചാർജുമാരുടെ പഞ്ചായത്ത് തല യോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിലയിരുത്തി.