സ്വാമി പ്രകാശാനന്ദയുടെ സമാധി ദിനം ആചരിച്ചു
Tuesday 08 July 2025 2:22 AM IST
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ 4-ാമത് സമാധി വാർഷികദിനം ഇന്നലെ ആചരിച്ചു. രാവിലെ സമാധി സ്ഥാനത്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവരും ബ്രഹ്മചാരിമാരും അന്തേവാസികളും ഭക്തജനങ്ങളും പങ്കെടുത്തു.