സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ല്: അന്വേഷണം തുടങ്ങി

Tuesday 08 July 2025 2:47 AM IST

തൃശൂർ: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്‌ ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താൻ റേഞ്ചർ ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് വനം വകുപ്പിന്റെ നടപടി. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ്‌ ഗോപി പുലിപ്പല്ല് ഘടിപ്പിച്ചെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നുവെന്നാണ് പരാതി.