സിൻഡിക്കേറ്റിന് എതിരെയും നടപടിക്ക് രാജ്‌ഭവൻ
Tuesday 08 July 2025 2:01 AM IST
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിനും രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനുമെതിരെ ചാൻസലറായ ഗവർണർ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. അനിൽകുമാറിനെ നീക്കാനാണ് രാജ്‌ഭവന്റെ ആലോചന. സിൻഡിക്കേറ്റ് പിരിച്ചു വിടാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. വൈസ് ചാൻസലർ സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർ നടപടിയിലേക്ക് നീങ്ങുന്നത്. കൊച്ചിയിലായിരുന്ന ഗവർണർ ഇന്നലെ രാത്രി രാജ്ഭവനിൽ തിരിച്ചെത്തി. ഇന്ന് സിൻഡിക്കേറ്റിന്റെ ഫയലുകളും രേഖകളും വിളിച്ചു വരുത്തും.