ഇന്ന് കൂടുതൽ ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി

Tuesday 08 July 2025 3:04 AM IST

തിരുവനന്തപുരം: സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നതിനാൽ യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ ഓടിക്കും. പരമാവധി ബസുകൾ നിരത്തിലിറക്കാൻ ഡിപ്പോ മേധാവികൾക്ക് അധികൃതർ നിർദ്ദേശം നൽകി. സ്വകാര്യ ബസുകളുടെ കുത്തക പാതകളിൽ കൂടുതൽ ബസുകൾ ഉണ്ടാകും.ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസുകൾ സർവീസ് നടത്തും. ബസുകളുടെ ക്രമീകരണം കൃത്യമാകുന്നുവെന്ന് ഉറപ്പുവരുത്താൻ ഇൻസ്‌പെക്ടർമാരും നിരത്തിലുണ്ടാകും.