യാത്രക്കാർക്ക് ഭീഷണി: ചീനി മരം മുറിക്കാൻ തുടങ്ങി
Tuesday 08 July 2025 2:58 AM IST
വണ്ടൂർ : വാണിയമ്പലത്ത് റോഡിലേക്ക് ചാഞ്ഞ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ കൂറ്റൻ ചീനി മരം മുറിക്കാൻ തുടങ്ങി. ഗ്രാമീണ ബാങ്കിന്റെ മുൻവശത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചീനി മരമാണ് റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ അപകട ഭീഷണി ഉയർത്തിയത്. മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള ചീനി മരത്തിന്റെ കൊമ്പിൽ വാഹനങ്ങൾ ഉരസുന്നത് പതിവായിരുന്നു. മഴ ശക്തമായതോടെ അപകട ഭീഷണി ഇരട്ടിയായി. വാണിയമ്പലത്ത് റെയിൽവേ ഗേറ്റ് അടച്ചാൽ , കാത്തു കിടക്കുന്ന വാഹനങ്ങൾക്കും ചീനിമരം ഭീഷണിയാണ് . അതേസമയം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരമായതിനാൽ മുറിക്കാൻ കടമ്പകൾ ഏറെയായിരുന്നു.