ഡോ. സനിൽകുമാർ അനുസ്‌മരണം 12ന്

Tuesday 08 July 2025 2:52 PM IST

കൊച്ചി: കൊച്ചി ക്യാൻസർ സെന്റർ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്എന്നിവയ്‌ക്കു വേണ്ടി പോരാടിയ ജനകീയ ഡോക്ടർ എൻ.കെ സനിൽകുമാറിന്റെ ഒന്നാം ചരമവാർഷികം ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ് ഈമാസം 12ന് ആചരിക്കും.

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വൈകിട്ട് 5.30ന് അനുസ്മരണയോഗവും സ്മാരക പ്രഭാഷണവും നടക്കും. പ്രൊഫ.എം.കെ സാനു അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി ഗംഗാധരൻ ഡോ.സനിൽകുമാർ സ്മാരക പ്രഭാഷണം നടത്തും. എറണാകുളം മെഡിക്കൽ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള ഡോ.എൻ.കെ. സനിൽകുമാർ എൻഡോവ്‌മെന്റ് അൽഫിയ ഹാഷിമിന് സമ്മാനിക്കും.