ജനതാദൾ ജില്ലാ നേതൃയോഗം
Tuesday 08 July 2025 3:01 PM IST
കൊച്ചി: സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വർഷംതോറും തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന് ജനതാദൾ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് ഉദ്ഘാടനം ചെയ്തു. കെ.കെ. വേലായുധൻ, എം.എൻ ശിവദാസൻ, ഷാജൻ ആന്റണി, അലി പത്തനായത്ത്, കുമ്പളം രവി, ഷീബാലാൽ, സണ്ണി തേക്കാനത്ത്, എം.ആർ ചന്ദ്രശേഖരൻ, പി.കെ നിയാസ്, കെ.ആർ. സുകുമാരൻ, പി.ജെ. ബോബി, ആർ.ബി. അൻവർ, എൻ. കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.