ഐ.എം.എ വനിതാ വിഭാഗം സമ്മേളനം
Tuesday 08 July 2025 3:01 PM IST
മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ വിമൻ സ്പർശ് മദ്ധ്യാമേഖലാ സമ്മേളനം ഐ .എം .എ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ശ്രീവിലാസൻ ഉദ്ഘാടനം ചയ്തു. കേരളാ ഹൈകോടതിയിലെ ആദ്യ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി ചുമതലയേറ്റ അഡ്വ ഒ.എം. ശാലീനയെ ചടങ്ങിൽ ആദരിച്ചു. വിമൻസ് സംസ്ഥാന ചെയർപേഴ്‌സൺ ഡോ .ആശോക വത്സല, സംസ്ഥാന സെക്രട്ടറി ഡോ. ബിന്ദു സി.ജി. , മൂവാറ്റുപുഴ ചെയർപേഴ്‌സൺ ഡോ. മഞ്ജു രാജഗോപാൽ, സെക്രട്ടറി ഡോ. തമന്ന ഷേണായി , ഐ.എം.എ മൂവാറ്റുപൂഴ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു, സെക്രട്ടറി ഡോ. നിഖിൽ മാർട്ടിൻ എന്നിവർ സംസാരിച്ചു.