സ്കൂൾ കെട്ടിടം ഉദ്ഘാടനം
Wednesday 09 July 2025 12:52 AM IST
ബേപ്പൂർ : ബേപ്പൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ മൂന്നുകോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വളപ്പിൽ വിദ്യാർത്ഥിനികൾക്കായി ഒരുക്കിയ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണകുമാരി, ഗിരിജ എം , രാജീവ് കെ , കൊല്ലരത്ത് സുരേശൻ, ടി.കെ ഷമീന, വാടിയിൽ നവാസ്, എൻ രാജേഷ് കുമാർ, കെ ശിവദാസൻ, മനോജ്.ടി.പി, രാധാഗോപി, രാജീവ്തിരുവച്ചിറ, കെ പി ഹുസൈൻ , കെ. വിശ്വനാഥൻ, പി.ടി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു സിപി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളായ ആയിഷ ,കൃഷ്ണപ്രിയ, ജിസ്ന, അനാമിക എന്നിവർ പ്രാർത്ഥന ഗീതം ആലപിച്ചു.