സ്‌നേഹ വീടിനായി ചെണ്ടുമല്ലി കൃഷി ചെയ്ത് എൻ.എസ്.എസ് വൊളന്റിയർമാർ

Wednesday 09 July 2025 12:53 AM IST
d

വളാഞ്ചേരി: :ഇരിമ്പിളിയം ഗവ. എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ വിഭവ സമാഹരണത്തിനായി സ്‌കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പി. ടി.എ പ്രസിഡന്റ് വി.ടി. അമീർ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ജി.എസ്. ശ്രീലേഖ അദ്ധ്യക്ഷയായ പരിപാടിയിൽ അദ്ധ്യാപകരായ എം.കെ. ഷൈജു, ദീപ, രാജശ്രീ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ഹാജറ സ്വാഗതവും എൻ.എസ്.എസ് വൊളന്റിയർ ഷാരോൺ സതീഷ് നന്ദിയും പറഞ്ഞു.