സ്വപ്നനഗരിയിൽ 'സ്വപ്ന വീട് 'എക്സ്പോ
Wednesday 09 July 2025 12:54 AM IST
കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വപ്നനഗരിയിൽ 'സ്വപ്ന വീട്' മെഗാ ട്രേഡ് എക്സ്പോ 13 മുതൽ 17 വരെ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. വീട്-കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ അണിനിരത്തുക, നിർമ്മാണവുമായി ബന്ധപ്പെട്ട വിലകുറഞ്ഞ, ക്വാളിറ്റിയുള്ള മെറ്റീരിയലുകളെ കുറിച്ച് അറിയാനും, ഏതെല്ലാം വസ്തുക്കൾ എവിടെയെല്ലാം ഉപയോഗിക്കണം എന്ന അറിവും എക്സ്പോയിൽ നൽകും. വിദഗദ്ധരുടെയും പങ്കാളികളുടെയും നേതൃത്വത്തിൽ മേഖലയിലെ നൂതനാശയങ്ങളെ കുറിച്ചും ചർച്ച നടക്കും. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയുള്ള എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ കാലിക്കറ്റ് ട്രേഡ് സെന്റർ ജനറൽ മാനേജർ ഗിരീഷ് ഇല്ലാത്ത്താഴം, എ. അൻഷാദ്, അഫ്സൽ സലാഹുദ്ദീൻ, മുഹമ്മദ് അസ്ലം, സുബിൻ സ്വാസ് എന്നിവർ പങ്കെടുത്തു.