സ്കൂൾ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു

Wednesday 09 July 2025 12:56 AM IST
പെരിങ്ങൊളം ഗവ. ഹയര്‍ സെകന്‍ററി സ്കൂൾ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം മുന്‍ എം.പി എളമരം കരീം നിര്‍വ്വഹിക്കുന്നു

കുന്ദമംഗലം: പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും പടനിലം ഗവ. എൽ.പി സ്‌കൂളിനും എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച വാഹനങ്ങൾ മുൻ എം.പി എളമരം കരീം ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യസഭ അംഗമായിരിക്കെ എളമരം കരീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പെരിങ്ങൊളം സ്‌കൂളിന് 20 ലക്ഷം രൂപയും പടനിലം സ്‌കൂളിന് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. രണ്ട് സ്‌കൂളുകളിലായി നടന്ന പരിപാടികളിൽ പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, പ്രധാനാദ്ധ്യാപിക ആശാ സിന്ധു, യു.സി ബുഷ്‌റ, പി. റഷീദ്, എ. മണിവർണ്ണൻ, പി. വിജേഷ്, പ്രധാനാദ്ധ്യാപിക കെ.ടി മിനി, കെ. ജലീൽ, ടി.കെ. രാജീവ് കുമാർ, എം. അബ്ദുറഹിമാൻ, ഒ.പി അസൻകോയ, പി. പ്രവീൺ, വി. അഷ്രഫ്, എം. സുബൈർ എന്നിവർ പ്രസംഗിച്ചു.