വിദ്യാരംഗം ഉദ്ഘാടനം

Wednesday 09 July 2025 12:57 AM IST
s

കോട്ടക്കൽ: ആട്ടിരി എ.എം.യു.പി. സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും വൈക്കം മുഹമ്മദ് ബഷീർ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനവും കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ റബീഹ് ആട്ടീരി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് എം.ടി.എ പ്രസിഡന്റ് വി.മുനീറ അദ്ധ്യക്ഷത വഹിച്ചു, ഹെഡ് മാസ്റ്റർ എം. ജയചന്ദ്രൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി.ഫൗസിയ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.