ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിംഗ്

Tuesday 08 July 2025 4:08 PM IST

കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സനിൽ.പി.തോമസ് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് കോഴ്സിൽ പങ്കെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 38 സ്കൗട്ട് മാസ്റ്റേഴ്സ് കോഴ്സിൽ പങ്കെടുത്തു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കൗട്ട് മാസ്റ്റർമാർക്ക്‌ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഹിമാലയ വുഡ് ബാഡ്ജ് അവാർഡ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ സനിൽ ഇല്ലിത്തോട് മഹാത്മ ലൈബ്രറി സെക്രട്ടറിയാണ്.ഭാര്യ :നിഷ (അദ്ധ്യാപിക),മക്കൾ: റോസന്ന, ഡേവിഡ്, ഡെമനിക്ടോം. (വിദ്യാർത്ഥികൾ)