എം.ശശിധരൻ അനുസ്മരണം
Wednesday 09 July 2025 12:11 AM IST
വടകര: എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് എസ് നേതാവുമായിരുന്ന എം ശശിധരന്റെ ആറാം അനുസ്മരണ സമ്മേളനം വടകരയിൽ സംസ്ഥാന പ്രസിഡന്റ് കെ വി ഗിരീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ തകർക്കുന്ന വലതുപക്ഷ ശക്തികളുടെ ഗൂഢ നീക്കം കോർപ്പറേറ്റ് മൂലധന ശക്തികളെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കെ കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കോൺഗ്രസ് എസ് പ്രസിഡന്റ് വി ഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി . പി.സോമശേഖരൻ , വി പി സുരേന്ദ്രൻ , എം കെ കുഞ്ഞിരാമൻ , ടി . രാധാകൃഷ്ണൻ , വി രഞ്ജിത്ത്, കോമത്ത് രാജൻ , കെ കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു.