തെരുവ് നായ

Tuesday 08 July 2025 4:50 PM IST

തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച .തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ വർഷം ആയിരത്തിനാന്നൂറോളം പേർക്ക് കടിയേറ്റത് തെരുവു നായ്ക്കളിൽ നിന്നാണെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണങ്ങൾ നടക്കുന്നത് തലസ്ഥാനത്ത് ആളാണെന്നുമുള്ള വിവരാവകാശ രേഖ വാർത്തയായിരുന്നു.