15അടി നീളമുള്ള പെരുമ്പാമ്പിനെ കളിപ്പാട്ടം പോലെ കൈയിലെടുത്ത് കുട്ടികൾ; വീഡിയോ
15 അടിനീളമുള്ള പെരുമ്പാമ്പിനെ ഒരു കൂട്ടം കുട്ടികൾ കളിപ്പാട്ടം പോലെ എടുത്ത് നടന്നത് മൂന്ന് കിലോ മീറ്ററോളം. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് ഒരേസമയം കൗതുകവും അപകടകരവുമായ അമ്പരപ്പിക്കുന്ന സംഭവം. കുട്ടികൾ ഇതിനെ എടുത്തു കൊണ്ടു പോകുമ്പോൾ പലരും തൊട്ടു നോക്കുകയും സെൽഫി എടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലാവുകയാണ്.
ഏകദേശം മൂന്ന് കിലോമീറ്ററോളം പെരുമ്പാമ്പിനൊപ്പം കുട്ടികൾ ചുറ്റിനടന്നു. ഇവർ പോകുന്നിടത്തെല്ലാം ആൾക്കൂട്ടമുണ്ടായി. ആരും വനംവകുപ്പിനെയോ ബന്ധപ്പെട്ടവരെയും അറിയിച്ചില്ല. കുറച്ച് സമയത്തിന് ശേഷം കുട്ടികൾ തന്നെ പെരുമ്പാമ്പിനെ അടുത്തുള്ള കാട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പെരുമ്പാമ്പിനെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് വന്യജീവി സംരക്ഷണ ആക്റ്റ് പ്രകാരം നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരം സംരക്ഷിത വന്യജീവികളെ വേട്ടയാടുകയോ പിടിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും, 25,000 രൂപ പിഴ വരെ ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ ഔദ്യോഗിക അനുമതിയില്ലാതെ അവയെ കൈകാര്യം ചെയ്യുന്നതോ കൈവശം വയ്ക്കുന്നതോ നിയമവിരുദ്ധമാണ്.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഓസ്‌ട്രേലിയയിലുള്ള കുട്ടികൾ ചത്ത കറുത്ത തലയുള്ള പെരുമ്പാമ്പിനെ സ്കിപ്പിംഗ് റോപ്പായി ഉപയോഗിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായത്. കുട്ടികൾ പാമ്പിനൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മുതിർന്നയൊരാൾ പകർത്തിയതായാണ് റിപ്പോർട്ടുകൾ. പെരുമ്പാമ്പ് ഇതിനകം ചത്തതാണോ മുമ്പ് അടിച്ചു കൊന്നതാണോ എന്നും വ്യക്തമല്ല.
अजगर बना बच्चों का खिलौना! उत्तर प्रदेश के बुलंदशहर में बच्चों ने 15 फीट लंबे अजगर को खिलौने की तरह पकड़ लिया. बच्चे तीन किलोमीटर तक सड़क पर अजगर के साथ सेल्फी और रील बनाते रहे. बाद में बच्चों ने अजगर को जंगल में सुरक्षित छोड़ दिया.#Bulandshahr pic.twitter.com/vQsJ6DP55F
— NDTV India (@ndtvindia) July 7, 2025