റോബോട്ടിക് ശസ്ത്രക്രിയ

Tuesday 08 July 2025 5:48 PM IST

കൊച്ചി: തൈറോയ്ഡ് ക്യാൻസറിന് സ്‌കാർലെസ് റോബോട്ടിക് ശസ്ത്രക്രിയ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി നടത്തി. ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള ഹെഡ് ആൻഡ് നെക്ക് വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്. 31 വയസുള്ള സ്ത്രീയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിൽ ഡോ. അഭിജിത്ത് ജോർജ്, ഡോ. കാരുണ്യ ആർ. ഗോപാൽ, ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, ഡോ. മല്ലി എബ്രഹാം, നഴ്‌സ് സരിൻ എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നര ലക്ഷം രൂപയാണ് ചെലവെന്ന് ആശുപത്രി എം.ഡി എസ്.കെ അബ്ദുള്ള പറഞ്ഞു.