പച്ചത്തുരുത്ത് സ്ഥാപിച്ചു
Wednesday 09 July 2025 12:22 AM IST
മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളജിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ കോളേജിൽ പച്ചത്തുരുത്ത് സ്ഥാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.അനീഷ് കുമാർ ജി.എസ് അദ്ധ്യക്ഷത വഹിച്ചു. കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഗീതാ ശ്രീകുമാർ കിളിനാങ്ക് വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വംശനാശ ഭീഷണി നേരിടുന്ന കിളിനാങ്ക്, കൽമണിക്യം, ചുവന്ന അകിൽ,പൂതം കൊല്ലി, വെള്ളപ്പയിൻ, കമ്പകം,നാട്ടുമാവ് എന്നീ വൃക്ഷതൈകളാണ് നട്ടുപിടിപ്പിച്ചത്. പാർത്ഥൻ എസ്, ഡോ.റോബി എ ജെ, ഡോ.ഗീത ലക്ഷ്മി, ഡോ.ഐൻസ്റ്റീൻ എഡ്വേർഡ് , ഡോ.നീതു ജോർജ്ജ്, സുനിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.