കാൽനട പ്രചരണ ജാഥ
Wednesday 09 July 2025 12:25 AM IST
പന്തളം : ദേശീയ പണിമുടക്കിന് പിന്തുണ പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ പന്തളം മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം മുട്ടാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കാൽനട പ്രചരണ ജാഥ ഷോപ്സ് യൂണിയൻ (സി ഐ ടി യു) സംസ്ഥാന കമ്മറ്റി അംഗം എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഇ.ഫസൽ അദ്ധ്യക്ഷനായിരുന്നു. സി പി എം പന്തളം ഏരിയാ സെക്രട്ടറി ആർ.ജ്യോതികുമാർ ജാഥാ ക്യാപ്ടൻ എസ് അജയകുമാറിന് പതാക കൈമാറി. എം.രാജൻ, പ്രമോദ് കണ്ണങ്കര ,ഹക്കീംഷാ എന്നിവർ സംസാരിച്ചു.