ഡോക്ടേഴ്സ് ഡേ ദിനാചരണം
Wednesday 09 July 2025 12:28 AM IST
കുമ്പനാട്: ഡോക്ട്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഡോക്ട്ടേഴ്സ് അനുമോദനവും പേവിഷ ബാധയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സും നടന്നു. പുഷ്പഗിരി മെഡിക്കൽ കോളേജ് പതോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സോണിയ മേരി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പരാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. രഞ്ജിനി രാജേഷ്, മേരി കോശി എന്നിവർ പ്രസംഗിച്ചു.