ഡോ​ക്ടേ​ഴ്‌​സ് ഡേ ദി​നാ​ച​ര​ണം

Wednesday 09 July 2025 12:28 AM IST

കു​മ്പ​നാ​ട്: ഡോ​ക്ട്‌​ടേ​ഴ്‌​സ് ഡേ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കു​മ്പ​നാ​ട് ബ്ര​ദ​റൺ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്​കൂ​ളിൽ ഡോ​ക്ട്‌​ടേ​ഴ്‌​സ് അ​നു​മോ​ദ​ന​വും പേ​വി​ഷ ബാ​ധ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ്സും ന​ട​ന്നു. പു​ഷ്​പ​ഗി​രി മെ​ഡി​ക്കൽ കോ​ളേ​ജ് പ​തോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റന്റ് പ്രൊഫ​സർ ഡോ.സോ​ണി​യ മേ​രി തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സ്​കൂൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യി​പ്രം ഹെൽ​ത്ത്​ സെന്റ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ ഹെൽ​ത്ത്​ ഇൻ​സ്‌​പെ​ക്ടർ പു​ഷ്​പ​രാ​ജി, ജൂ​നി​യർ ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ എ അ​ഖിൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ കു​ട്ടി​കൾ​ക്ക് ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് നൽ​കി. ര​ഞ്​ജി​നി രാ​ജേ​ഷ്, മേ​രി കോ​ശി എ​ന്നി​വർ പ്ര​സം​ഗി​ച്ചു.