പാവനാടകത്തിലൂടെ പുസ്തകപരിചയം
Wednesday 09 July 2025 12:29 AM IST
കോഴഞ്ചേരി : ദേശീയ വായനമാസാചരണ പരിപാടിയുടെ ഭാഗമായി കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന പാവനാടകപ്രദർശനം വേറിട്ടൊരനുഭവമായി. ഗ്രന്ഥകാരനും പാവനാടക കലാകാരനുമായ എം.എം.ജോസഫ് മേക്കൊഴൂരിന്റെ നേതൃത്വത്തിലുള്ള ഭൈരവി പാവനാടകവേദിയാണ് പാവനാടകം അവതരിപ്പിച്ചത്. വായന ക്വിസ്സ് മത്സരത്തിൽ വിജയികളായ ലാവണ്യ അജീഷ്, വി.ആർ.ഗൗരിനന്ദ, അക്സ എൽസ മാത്യു, അക്സ ബിനു എന്നിവർക്ക് ദിനവിജ്ഞാനകോശം സമ്മാനമായി നൽകി. പദ്ധതിയുടെ രൂപരേഖ കൺവീനർ ഗ്ലെൻ പ്രിയ ജോൺ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുജു അനി തോമസ് അദ്ധ്യക്ഷത വഹിച്ചു.