അനുമോദനയോഗം
Wednesday 09 July 2025 12:30 AM IST
പത്തനംതിട്ട : യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ജി.നിധിൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ,റോബിൻ പീറ്റർ ,എസ്.വി പ്രസന്നകുമാർ, ജി ശ്രീകുമാർ ,ജി.എസ്.സന്തോഷ് കുമാർ ,ജോയൽ മാത്യു ,അജോമോൻ ,ചിത്ര രാമചന്ദ്രൻ , സതീഷ് കല്ലേലി , ടി.ഡി. സന്തോഷ്, ജോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു.