മലയോരത്തെ വിറപ്പിച്ച് കാട്ടാനകൾ

Wednesday 09 July 2025 12:31 AM IST
തേനരുവി അബ്രാഹം ഏറ്റുമാനുക്കാരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന തകർത്തനിലയിൽ

വീടിൽ നിർത്തിയിട്ട ജീപ്പ് തകർത്തു

കോ​ഴി​ക്കോ​ട് ​/​ ​തു​രു​വ​മ്പാ​ടി​:​ ​മ​ല​യോ​ര​ ​മേ​ഖ​ല​യെ​ ​വി​റ​പ്പി​ച്ച് ​കാ​ട്ടാ​ന​ ​ശ​ല്യം.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​കൂ​ട​ര​ഞ്ഞി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പീ​ടി​ക​പ്പാ​റ​ ​തേ​ന​രു​വി​ൽ​ ​ഇ​റ​ങ്ങി​യ​ ​കാ​ട്ടാ​ന​ ​തേ​ന​രു​വി​ ​അ​ബ്ര​ഹാം​ ​ഏ​റ്റു​മാ​നു​ക്കാ​ര​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്ത് ​നി​ർ​ത്തി​യി​ട്ടി​രു​ന്ന​ ​ജീ​പ്പ് ​ത​ക​ർ​ത്തു.​ ​വീ​ട്ടു​പ​റ​മ്പി​ലെ​ ​വാ​ഴ​ക​ളും​ ​മ​റ്റ് ​കൃ​ഷി​ക​ളും​ ​ന​ശി​പ്പി​ച്ചു.​ ​പ്ര​ദേ​ശ​ത്ത് ​മാ​സ​ങ്ങ​ളാ​യി​ ​കാ​ട്ടാ​ന​ക​ളു​ടെ​ ​വി​ള​യാ​ട്ടം​ ​തു​ട​രു​ക​യാ​ണ്.​ ​ജീ​വി​ക്കാ​ൻ​ ​മ​റ്റി​ട​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ഇ​വി​ടെ​ ​ത​ന്നെ​ ​ക​ഴി​യു​ന്ന​തെ​ന്ന് ​അ​ബ്ര​ഹാം​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടു​മു​ത​ൽ​ ​കാ​ട്ടാ​ന​ ​വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്നു.​ ​അ​ഞ്ചു​മ​ണി​യോ​ടെ​ ​ജീ​പ്പ് ​മ​റി​ച്ചി​ട്ട് ​ത​ക​ർ​ത്ത​ശേ​ഷം​ ​കാ​ട്ടാ​ന​ ​മ​ട​ങ്ങി​പ്പോ​യ​പ്പോ​ഴാ​ണ് ​വാ​തി​ൽ​ ​തു​റ​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പൊ​ലീ​സു​ം ​വീ​ട്ടി​ലെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.

കാടിറങ്ങിവരുന്നത് 13 കാട്ടാനകൾ

കൂ​ട​ര​ഞ്ഞി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ക​ക്കാ​ടം​ ​പൊ​യി​ൽ,​ ​ക​രി​മ്പ്,​ ​തേ​ന​രു​വി,​ ​ചീ​ങ്ക​ണ്ണി,​ ​മ​ര​ത്തോ​ട് ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​പ്ര​ധാ​ന​മാ​യും​ ​കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത്.​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​പ്പെ​ടു​ന്ന​ ​ഓ​ട​ക്ക​യം,​ ​മു​ലെ​പ്പാ​ടം​ ​ഭാ​ഗ​ത്തെ​ ​കാ​ടു​ക​ളി​ൽ​ ​നി​ന്നാ​യി​ 13​ ​കാ​ട്ടാ​ന​ക​ൾ​ ​ഇ​വി​ടേ​ക്കി​റ​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​

@ പ്രതിഷേധവുമായി സംഘടനകൾ

കൂ​ട​ര​ഞ്ഞി​:​ ​ക​ക്കാ​ടം​പൊ​യി​ൽ​ ​പീ​ടി​ക​പ്പാ​റ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​കൃ​ഷി​ ​നാ​ശം​ ​വ​രു​ത്തു​ന്ന​ ​കാ​ട്ടാ​ന​യെ​ ​പി​ടി​കൂ​ടാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ക​ക്കാ​ടം​പൊ​യി​ൽ​ ​ബൂ​ത്ത് ​ക​മ്മി​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​​സി​ബി​ ​പീ​റ്റ​ർ​ ​കൊ​ട്ടാ​ര​ത്തി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​സെ​ക്ര​ട്ട​റി​ ​മ​ണി​ ​എ​ട​ത്തു​വീ​ട്ടി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​ ​അ​ക​റ്റി​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​അ​ധി​കാ​രി​ക​ൾ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​കൂ​ട​ര​ഞ്ഞി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട​ര​ഞ്ഞി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​തേ​ന​രു​വി​ ​ഭാ​ഗ​ത്ത് ​കാ​ട്ടാ​ന ​ശ​ല്യം​ ​സ്ഥി​ര​മാ​യി​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ ​ആ​ധു​നി​ക​ത​യി​ലു​ള്ള​ ​ഫെ​ൻ​സിം​ഗ് ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​ആ​ർ.​ജെ.​ഡി​ ​കൂ​ട​ര​ഞ്ഞി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.