ലഹരിവിരുദ്ധ വിമോചന നാടകം
Wednesday 09 July 2025 12:32 AM IST
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ 10ന് ഉച്ചയ്ക്ക് 1.45ന് അരങ്ങേറും. കേരള ജനമൈത്രി പൊലിസ് തിയേറ്റർ ഗ്രൂപ്പാണ് പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ എന്ന നാടകം അവതരിപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അബ്ദുൾ മനാഫ് അദ്ധ്യക്ഷനാകും. കോ ഓർഡിനേറ്റർ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും. അഡീഷണൽ ജില്ലാ പൊലിസ് മേധാവി പി ബി ബേബി, ഡി വൈ.എസ്.പി എസ്.ആഷദ്, ഫാദർ ബിജു പ്രക്കാനം, പത്തനംതിട്ട നഗരസഭ കൗൺസിലർ റോഷൻ നായർ, പ്രിൻസിപ്പൽ ജേക്കബ് ജോർജ്, പ്രഥാനദ്ധ്യാപിക ജയമോൾ എന്നിവർ പങ്കെടുക്കും.