കർഷകസംഘം മേഖലാ സമ്മേളനം
Wednesday 09 July 2025 12:33 AM IST
ചെങ്ങരൂർ: കല്ലൂപ്പാറ പഞ്ചായത്തിലെ പനക്കീഴ് തോട് ആഴം കൂട്ടി കൃഷിസ്ഥലം സംരക്ഷിക്കണമെന്ന് കേരള കർഷകസംഘം ചെങ്ങരൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഇവിടെ കൃഷിയിടത്തേക്കാൾ ഉയരത്തിലാണ് തോട് ഒഴുകുന്നത് ചെറിയ മഴയ്ക്ക് പോലും വെള്ളം ഉയർന്ന് കൃഷി നശിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയും മൈനർ ഇറിഗേഷൻ വകുപ്പും നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ : വി ജെ ജോൺസൺ (പ്രസിഡന്റ് ), സാബു ജോസഫ് (സെക്രട്ടറി), സാജൻ തോമസ് (വൈസ് പ്രസിഡന്റ്), മാത്യു എബ്രഹാം (ജോയിന്റ് സെക്രട്ടറി ).