സ്വകാര്യ ബസ് സമരം പൂർണം, ജനം വലഞ്ഞു
Wednesday 09 July 2025 12:44 AM IST
പത്തനംതിട്ട : ജനജീവിതത്തെ ബാധിച്ച് സ്വകാര്യ ബസുകളുടെ സൂചനാസമരം. ജില്ലയിൽ മുന്നൂറിലധികം സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തിയെങ്കിലും യാത്രാക്ളേശം പരിഹരിക്കാനായില്ല. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സ്റ്റോപ്പുകൾ ക്രമീകരിച്ചു. രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പല യാത്രക്കാരും സമാന്തര മാർഗങ്ങൾ സ്വീകരിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളുമായി നിരവധിയാളുകൾ ഇന്നലെ പുറത്തിറങ്ങിയതിനാൽ റോഡിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.