ആദരിച്ചു
Wednesday 09 July 2025 12:47 AM IST
ചിറ്റാർ : ബാലസംഘം പെരുനാട് ഏരിയ കൺവെൻഷനിൽ നവ എഴുത്തുകാരനും ബാലസംഘം സീതത്തോട് മേഖല കമ്മിറ്റി അംഗവുമായ വിധു പ്രദീപിനെ ബാലസംഘം ജില്ലാ സെക്രട്ടറി അമൽ സുരേഷ് ആദരിച്ചു. സീതത്തോട് കെ ആർ പി എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് വിധു. മാർക്സിസത്തിന്റെ ഉത്ഭവവും ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും പ്രാധാന്യവും ഉൾക്കൊള്ളുന്ന പുസ്തക രചനയുടെ അവസാന ഘട്ടത്തിലാണ് വിധു. സീതത്തോട് ശ്രീജ ഭവനിൽ പ്രദീപ് - ശ്രീജ ദമ്പതികളുടെ മകനാണ്. സഹോധരൻ ഋതു.