അഖില കേരള ചെസ് ടൂർണമെന്റ്
Wednesday 09 July 2025 12:49 AM IST
ആലുവ: ആൾ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിന്റെയും വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലായ് 12,13 തീയതികളിൽ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ കാഴ്ച പരിമിതർക്കായി ഫാ. മണ്ണാറപ്രായിൽ സ്മാരക ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. ജനറൽ, വനിത, ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾ ആഗസ്റ്റിൽ നടക്കുന്ന ദേശീയ സെലക്ഷൻ ടൂർണമെന്റിൽ പങ്കെടുക്കും. 12ന് രാവിലെ 9.30 ന് ബെന്നി ബെഹനാൻ എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനാകും.