മന്ത്രി പറഞ്ഞത് സത്യം: സണ്ണി ജോസഫ്
Wednesday 09 July 2025 10:17 PM IST
തൃശൂർ: കൊട്ടിഘോഷിക്കുന്ന സേവനങ്ങൾ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നില്ലെന്ന് ഒടുവിൽ മന്ത്രി സജി ചെറിയാനും സമ്മതിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് സജി ചെറിയാൻ അബദ്ധത്തിൽ പറഞ്ഞതാണെങ്കിലും അത് സത്യമാണ്. ഡോ. ഹാരിസ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തിയപ്പോൾ സർക്കാർ തിരുത്തൽ വരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് മറിച്ചായിരുന്നു. മുഖ്യമന്ത്രി ഡോക്ടറെ ശാസിക്കാനും ഭീഷണിപ്പെടുത്താനുമാണ് ശ്രമിച്ചത്. അതിന് ശേഷമാണ് കോട്ടയത്ത് ദുരന്തമുണ്ടായത്. അവിടെയും മന്ത്രിമാർ സ്വീകരിച്ച നിലപാട് നമ്മൾ കണ്ടു.