കരിങ്കൽ ക്വാറി അപകടം: മൃതദേഹം കണ്ടെത്തി
Wednesday 09 July 2025 1:57 AM IST
കോന്നി: പയ്യനാമൺ ചെങ്കളം ഗ്രാനൈറ്റിൽ ഉണ്ടായ അപകടത്തിൽ കല്ലിനും മണ്ണിനുമടിയിൽ കുടുങ്ങിയ ജാർഖണ്ഡ് സ്വദേശി അജയ് റായ്‌ക്കായുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് പാറപൊട്ടിച്ച ശേഷം കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ കല്ലിനും മണ്ണിനുമടിയിൽ രണ്ട് തൊഴിലാളികളാണ് കുടുങ്ങിയത്. ഒഡീഷ സ്വദേശിയായ മഹാദേവന്റെ (51) മൃതദേഹം കണ്ടെത്തിയിരുന്നു.