വ്യാജ പ്രചാരണ: മന്ത്രി ശിവൻകുട്ടി പരാതി നൽകി

Wednesday 09 July 2025 10:04 PM IST

തിരുവനന്തപുരം : തന്റെ ചിത്രം വച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകി. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നത്.