സർവകലാശാലകളെ കലാപഭൂമിയാക്കുന്നു: മന്ത്രി ശിവൻകുട്ടി

Wednesday 09 July 2025 9:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാനുള്ള ആസൂത്രിതശ്രമമാണ് ഗവർണറുടേതെന്ന് മന്ത്രി വി.ശിവൻകുട്ടി. സർവകലാശാലകളിൽ ശിങ്കിടികളെ തിരുകിക്കയറ്റി സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഗൂഢതീരുമാനത്തിന്റെ ഭാഗമാണിത്. സർവകലാശാലകളെ ബി.ജെ.പിയുടെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഗവർണറുടെ ശ്രമം. അക്കാദമിക അന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയെയും പരീക്ഷകളെയും പ്രതികൂലമായി ബാധിക്കും. സർവകലാശാലാ നിയമങ്ങളെയും സിൻഡിക്കേറ്റിന്റെ അധികാരങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഗവർണർ നടത്തുന്ന ഇടപെടലുകൾ ഒരു കാരണവശാലും അനുവദിക്കില്ല.