പരിശീലകരെ പരിശീലിപ്പിച്ച് കായിക വകുപ്പ്

Wednesday 09 July 2025 9:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ കായിക പരിശീലകരുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കായിക വകുപ്പും കായിക യുവജന കാര്യാലയവും ചേർന്ന് നടത്തുന്ന 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാ"മിന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ തുടക്കമായി. തിരഞ്ഞെടുത്ത 200 പേർക്ക് രണ്ട് ബാച്ചുകളായി ഈമാസം 18 വരെയാണ് പരിശീലനം. കായിക യുവജന കാര്യാലയം ഡയറക്ടർ പി .വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. എൽ.എൻ.സി.പി.ഇ റീജിയണൽ ഹെഡും പ്രിൻസിപ്പലുമായ ഡോ. ജി കിഷോർ അധ്യക്ഷനായ ചടങ്ങിൽ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത് മുഖ്യാതിഥിയായി.