"ലാറയുടെ റെക്കാഡ് അങ്ങനെ നിന്നോട്ടെ..." മുൾഡർ മുത്താണ് !

Tuesday 08 July 2025 8:30 PM IST

ബുലവായോ : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കാഡ് തകർക്കാൻ അവസരമുണ്ടായിട്ടും വേണ്ടെന്നുവച്ച ദക്ഷിണാഫ്രിക്കയുടെ പുതിയ നായകൻ വിയാൻ മുൾഡറെ വാഴ്ത്തി ക്രിക്കറ്റ് ആരാധകർ. സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ താൻ 367 റൺസിൽ നിൽക്കുമ്പോൾ ഇന്നിംഗ്സ് ഡിക്ളയർ ചെയ്യുകയായിരുന്നു അരങ്ങേറ്റ നായകനായ മുൾഡർ. ബ്രയാൻ ലാറയെപ്പോലൊരു ഇതിഹാസ താരത്തിന്റെ പേരിലുള്ള റെക്കാഡ് തകരാതിരിക്കുന്നതാണ് കാവ്യനീതിയെന്നാണ്

മുൾഡർ മത്സരശേഷം പറഞ്ഞത്.തന്റെ ടീമിന് ആവശ്യത്തിന് റൺസ് ലഭിച്ചിരുന്നെന്നും പിന്നീട് വ്യക്തിഗത റെക്കാഡുകൾക്കായി ബാറ്റ് ചെയ്യുന്നത് ശരിയല്ലെന്നും മുൾഡർ വ്യക്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 626/5ലാണ് ഡിക്ളയർ ചെയ്തത്.

ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​നി​ടെ​ ​പ​രി​ക്കേ​റ്റ​ ​ടെം​പ​ ​ബൗ​മ​യ്ക്ക് ​പ​ക​ര​മാ​ണ് ​മു​ൾ​ഡ​ർ​ ​സിം​ബാ​ബ്‌​വേ​ ​പ​ര്യ​ട​ന​ത്തി​ൽ​ ​ടെ​സ്റ്റ് ​ക്യാ​പ്ട​ൻ​സി​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​

ടെ​സ്റ്റി​ൽ​ ​ട്രി​പ്പി​ള​ടി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ക്യാ​പ്ട​നും​ ​ഏ​റ്റ​വും​ ​വേ​ഗ​തേ​യ​റി​യ​ ​ര​ണ്ടാ​മ​ത്തെ​ ​ട്രി​പ്പി​ൾ​ ​സെ​ഞ്ച്വ​റി​ക്കു​ട​മ​യും​ ​മു​ൾ​ഡ​റാ​ണ്.​ 297​ ​പ​ന്തി​ലാ​ണ് ​മു​ൾ​ഡ​ർ​ ​ട്രി​പ്പി​ൾ​ ​തി​ക​ച്ച​ത്.​ ​

ട്രി​പ്പി​ൾ​ ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ക്യാ​പ്ട​നും​ ​മു​ൾ​ഡ​റാ​ണ്.