ജില്ലയിൽ 2.68 ലക്ഷം കുടിവെള്ള കണക്ഷൻ

Wednesday 09 July 2025 12:45 AM IST

കൊ​ല്ലം: ജ​ല​ജീ​വൻ മി​ഷൻ വ​ഴി ജി​ല്ല​യി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​യിൽ നൽ​കി​യ​ത് 2,68,890 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​കൾ. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേ​മ്പ​റിൽ ചേർ​ന്ന ജി​ല്ലാ ജ​ല​ശു​ചി​ത്വ സ​മി​തി യോ​ഗ​ത്തിൽ മി​ഷൻ പ്ര​വർ​ത്ത​ന​ങ്ങൾ വി​ല​യി​രു​ത്തി.

പൈ​പ്പ്‌​ലൈൻ പ്ര​വൃത്തി​കൾ പൂർ​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​കൾ പു​നർ​നിർ​മ്മി​ക്കാൻ പ​ഞ്ചാ​യ​ത്ത്‌​ വാ​ട്ടർ അ​തോ​റി​റ്റി അ​ധി​കൃ​തർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നിർ​ദ്ദേ​ശി​ച്ചു. ശാ​സ്​താം​കോ​ട്ട ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യിൽ ജ​ല​വി​ത​ര​ണം കൂ​ടു​തൽ കാ​ര്യ​ക്ഷ​മ​മാ​ക്കാൻ കെ.എ​സ്.ഇ.ബി​യു​ടെ പ്ര​ത്യേ​ക വൈ​ദ്യു​തി ലൈൻ സ്ഥാ​പി​ക്കും. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​വർ​ത്ത​ന​ങ്ങൾ കൂ​ടു​തൽ ഊർ​ജി​ത​മാ​ക്കും. നെ​ടു​വ​ത്തൂ​രി​ലെ പു​ല്ലാ​മ​ല​യിൽ സ്ഥാ​പി​ക്കേ​ണ്ട സം​ഭ​ര​ണി​ക്കാ​യി പു​തി​യ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളിൽ ക​ണ്ടെ​ത്തും. കു​ന്ന​ത്തൂർ, പോ​രു​വ​ഴി, ശൂ​ര​നാ​ട്​ നോർ​ത്ത്, ത​ഴ​വ, തൊ​ടി​യൂർ, കു​ല​ശേ​ഖ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​ വി​ല​യി​രു​ത്തി കേ​ന്ദ്ര​സം​ഘം സ​മർ​പ്പി​ച്ച റി​പ്പോർ​ട്ടിൽ തു​ടർ​ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കും. സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​കൾ റോ​ഡു​കൾ കു​ഴി​ക്കു​മ്പോൾ വാ​ട്ടർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​കൾ പൊ​ട്ടു​ന്ന​ത് ത​ട​യാൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. വെ​ട്ടി​ക്ക​വ​ല വി​ള​ക്കു​ടി, മേ​ലി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി ​പ്ര​വർ​ത്ത​ന റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.