ഉമ്മൻചാണ്ടി വിദ്യാഭ്യാസ അവാർഡ വിതരണം
Wednesday 09 July 2025 12:46 AM IST
ചിറക്കര: കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി കണ്ണേറ്റ, ചിറക്കര വാർഡുകളിൽ ഉമ്മൻചാണ്ടി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇരു വാർഡുകളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ ഡി.സി.സി ജനറൽ സെക്രട്ടറി പ്രതീഷ‌് കുമാർ വിതരണം ചെയ്‌തു. ഉളിയനാട് വാർഡ് കമ്മിറ്റി പ്രസിഡന്റ് ശിവൻ പിള്ള അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എസ്.വി. ബൈജുലാൽ, യു.ഡി.എഫ് ചിറക്കര മണ്ഡലം കമ്മിറ്റി ചെയർമാൻ സി.ആർ. അനിൽകുമാർ, ചിറക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജയകുമാർ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുബി പരമേശ്വരൻ, സജന രാധാകൃഷ്‌ണ പിള്ള, ഉളിയനാട് ജയകുമാർ, ജയപ്രകാശ്, ജയിംസ് കണ്ണേറ്റ സുഭാഷ് മക്കാട്ട്കുന്ന്, ജയിംസ് കണ്ണേറ്റ, ദിലീപ് എന്നിവർ സംസാരിച്ചു.