വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം

Wednesday 09 July 2025 12:47 AM IST
ആയിക്കുന്നം വെളിയം ദാമോദരൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം പ്രമുഖ പത്രപ്രവർത്തകൻ സി.പി രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ആയിക്കുന്നം വെളിയം ദാമോദരൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം ഹാളിൽ വെച്ച് നടന്ന പരിപാടി പ്രമുഖ പത്രപ്രവർത്തകൻ സി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ശൂരനാട് തെക്ക് പഞ്ചായത്ത് സമിതി കൺവീനർ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രതിനിധികളായ എം. ദർശൻ, ജി. സഹദേവൻ പിള്ള, ഗ്രന്ഥശാല നിർവാഹക സമിതി അംഗങ്ങളായ മംഗലത്ത് ബാബുപിള്ള, രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.

നിർവാഹക സമിതി അംഗം കൊമ്പിള്ളിൽ സന്തോഷ് സ്വാഗതവും അനന്തു രാജ് നന്ദിയും പറഞ്ഞു.