ബന്ദിപ്പൂക്കൃഷിയും പച്ചക്കറിക്കൃഷി പരിപാലനവും

Wednesday 09 July 2025 12:47 AM IST
വെളിനല്ലൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന ബന്ദിപ്പൂ നടീൽ കർമ്മവും പച്ചക്കറിക്കൃഷി പരിപാലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .അൻസർ നിർവഹിച്ചു

ഓയൂർ: ഓണക്കാലത്ത് പൂക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ജി.എൽ.പി.എസ് വെളിനല്ലൂർ വിദ്യാലയത്തിൽ വിപുലമായ രീതിയിൽ ബന്ദിപ്പൂവ് കൃഷി ആരംഭിച്ചു. ആയിരത്തിലധികം ബന്ദിച്ചെടികൾ നട്ടുപിടിപ്പിച്ച് കുട്ടികൾക്കും നാട്ടുകാർക്കും സന്തോഷം നിറഞ്ഞ ഒരനുഭവമാക്കാനാണ് സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്.

കൂടാതെ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അടുക്കള പച്ചക്കറിത്തോട്ടവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

ബന്ദിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. അൻസർ നിർവഹിച്ചു. അടുക്കള പച്ചക്കറിത്തോട്ടം കൃഷി ഓഫീസർ എസ്.ദിവ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി. കിരൺ ബാബു, പ്രഥമാദ്ധ്യാപിക വി.റാണി, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.