കോൺഗ്രസ്‌ മാർച്ചും ധർണയും

Wednesday 09 July 2025 12:55 AM IST
മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കുണ്ടറ, തൃക്കോവിൽ വട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കുണ്ടറ, തൃക്കോവിൽ വട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു

കുണ്ടറ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് രാജു ഡി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഫൈസൽ കുളപ്പാടം, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, തൃക്കോവിൽവട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ, ഡി.സി.സി എക്സിക്യുട്ടിവ് മെമ്പർമാരായ കെ. ബാബുരാജൻ, നാസിമുദ്ദീൻ ലബ്ബ, പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.