വിജയോത്സവം നടത്തി
Wednesday 09 July 2025 1:06 AM IST
പട്ടഞ്ചേരി: ജി.എച്ച്.എസ്.എസ് പട്ടഞ്ചേരിയിലെ വിജയോത്സവം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ സന്നിഹിതയായിരുന്നു. എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കും കായിക താരങ്ങൾക്കും, പി.ടി.എ, എസ്.എം.സി ഭാരവാഹികൾക്കും മെഡലും ട്രോഫിയും സമ്മാനിച്ചു. 23 എ പ്ലസ് ജേതാക്കൾക്ക് 1000 രൂപ ക്യാഷ് അവാർഡും നൽകി. പ്രധാനാദ്ധ്യാപിക ബിന്ദു മേനോൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മധു, ഷൈലജ പ്രദീപ്, അബ്ദുൾ ഗഫൂർ, അനകൃഷ്ണൻ, അദ്ധ്യാപിക ഹഫ്സത്ത് എന്നിവർ സംസാരിച്ചു.